ശാസ്ത്രം മേജർ വിഷയമായി പഠിക്കുന്ന വിദ്യാർഥികളുടെ വിവിധഭാഷാശേഷികളും ആസ്വാദനശേഷിയും വിപുലീകരിക്കുന്നതിനുഉറപ്പിക്കുന്നതിനുമാണ് ഈ കോഴ്‌സ് രൂപകല്പന ചെയ്തിട്ടുള്ളത്. സാഹിത്യരചനകളിൽനിന്നു വ്യത്യസ്തമായി, കൃത്യതയ്ക്കും യുക്തിക്കും ഊന്നൽ നൽകുന്ന ഭാഷയാണ് ശാസ്ത്രത്തിന്റേത്. ഭാഷയ്ക്ക് സൗന്ദര്യാത്മകവും വൈകാരികവുമായ അനേകം സാധ്യതകളുണ്ട്. ആഖ്യാനഘടകങ്ങളും തന്ത്രങ്ങളും ചേർന്നു രൂപപ്പെടുന്ന സാഹിതീയതയുടെ ലോകത്തേക്ക് വിദ്യാർഥികളെ നയിക്കുകയും ആസ്വാദനക്ഷമത വർധിപ്പിക്കുകയുമാണ് ഈ കോഴ്‌സിന്റെ പഠനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒന്നാം സെമസ്റ്ററിൽ ആസ്വാദനപരമായ അംശങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പഠനം നടക്കേണ്ടത്. അനുഭവരചന, കഥാസാഹിത്യം, കവിത തുടങ്ങിയ സാഹിത്യരൂപങ്ങളും ദൃശ്യകലാരൂപങ്ങളുമാണ് പാഠഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്.